Tuesday, September 20, 2016

ഞാൻ എന്ത് നുണയാ പറഞ്ഞെ..?

Girl : hellloooooo...

Boy : ഹായ് ഡീ

Girl : ഡാ

Boy : എന്താ പരിപാടി..?

Girl : ഏയ് ഒന്നൂല്യാ വെറുതെ.., നീ എവിടയാ..?

Boy : ഞാൻ വീട്ടിലാ..

Girl : എന്തെ ഇന്ന് പുറത്തേക്കൊന്നു
ം പോയില്ലേ..?

Boy : ഏയ് ഇവിടെ നല്ല മഴയാ അതുകൊണ്ട് എങ്ങും
പോയില്ല..

Girl : ഇവിടെയും നല്ല മഴയാ..

Boy : mm mm mmmmmmmmmm..

Girl : നീ അവിടെ എന്തെടുക്കുവാടാ..?

Boy : വെറുതെ ജനലഴികൾക്കിടയിലൂടെ മഴകണ്ട് ഒരു
കോഫീം കുടിച്ച് നിന്നോട് മിണ്ടുവാ..,നീയോ..?

Girl : ഞാൻ വെറുതെ വരാന്തയിൽ ഇരുന്നിട്ട് ഓടിൽ
നിന്ന് വീഴുന്ന മഴവെള്ളത്തിൽ കാലുവെച്ച്
കളിക്കുവാ..

Boy : എന്നാ ശരി നീ കളിച്ചോണ്ടിരി ഞാൻ
പിന്നെ വിളിക്കാം bye..

Girl : അയ്യോ വെക്കല്ലെ വെക്കല്ലെ..

Boy : എന്താ പറ..

Girl : ഒന്നൂല്യ എനിക്കിങ്ങനെ
സംസാരിച്ചോണ്ടിരിക്കാൻ
തോന്നണു...

Boy : അങ്ങനെ പലതും തോന്നും..., മഴയല്ലേ
അതിന്റെയാ.. ഞാൻ പോവാ.. പിന്നെ
വിളിക്കണെ..,

Girl : ഇന്ന് നീ എങ്ങും പോകുന്നില്ലാന്നല്ലെ
പറഞ്ഞെ
പിന്നെന്താ ഇത്ര ധൃതി..?

Boy : ഒരു പടം കിട്ടി അത് കാണാൻ പോവാ പിന്നെ
time കിട്ടില്ല അതാ..

Girl : ഓഹ് എന്നേക്കാളും വലുതാണല്ലൊ നിനക്ക്
പടം.., പൊക്കൊ..

Boy : ഹാ നീ എന്താ കൊച്ച് കുട്ടികളെപ്പോലെ..?
പറഞ്ഞാൽ മനസ്സിലാവില്ലേ..??

Girl : വേണ്ടായേ ഞാൻ ആർക്കും ഒരു
ശല്യമാവണില്ല, ഇനി ഞാൻ കാരണം ആരും ഒന്നും
മാറ്റി വെക്കണ്ട..,ബുദ്ധിമുട്ടി ആരുമൊട്ട്
വിളിക്കുകേം വേണ്ട..

Boy : ഡീ ഒരു കാര്യോമില്ലാതെ വെറുതെ
വഴക്കുണ്ടാക്കല്ലെ, ഞാൻ പറഞ്ഞല്ലൊ കുറച്ച്
കഴിയുമ്പൊ വിളിക്കാന്ന്.., നിനക്കെന്താ
പറഞ്ഞാ
മനസിലാവാത്തെ..???

Girl : ഞാൻ പറഞ്ഞല്ലൊ എന്നെ വിളിക്കണ്ടാന്ന്
പൊക്കൊ നീ.., അല്ലേലും എനിക്കിത് കിട്ടണം

Boy : എഡി ***** എനിക്ക് ദേഷ്യം വരുന്നു കേട്ടൊ...

Girl : നീ വെച്ചൊ, വെർതെ എന്തിനാ.. സ്നേഹം
പറഞ്ഞറിയിക്കാൻപറ്റില്ലല്ലൊ.. പൊയ്ക്കോളു..

Boy : നിന്റെ പറച്ചിൽ കേട്ടാൽതോന്നുമല്ലൊ നീ
മാത്രെ
സ്നേഹിക്കുന്നുള്ളെന്ന്.., അപ്പൊ ഞാൻ
കാണിക്കുന്നതെന്ത..???

Girl : അത് മനസ്സിലായി.. അതുകൊണ്ടാണല്ലൊ
എനിക്ക്
മിണ്ടണം എന്ന് പറഞ്ഞപ്പോ നിങ്ങൾക്ക് പടം
കാണണമെന്ന് പറഞ്ഞത്..?

Boy : ശരി ഞാൻ പടം കാണുന്നില്ല നീ പറ
എന്തന്നുവെച്ചൽ..

Girl : ഓ അങ്ങനെ ആരും ബുദ്ധിമുട്ടി മിണ്ടണ്ട

boy : ഇതെന്ത് പണ്ടാരമാ കൊട്ടേലും കൊള്ളുകേല
കോണ**** കൊള്ളുകേലാന്ന് പറഞ്ഞപോലായല്ലൊ..

Girl : hello mind ur word's ഞാൻ നിങ്ങളെ
സ്നേഹിക്കുന്നുവെന്നുമ്പറഞ്ഞ് എന്ത്
തോന്നിവാസോം
പറയാന്ന് വിചാരിക്കല്ലെ..

Boy : ഓഹ് അപ്പൊ ഇതണോ നീ പറഞ്ഞ സ്നേഹം..??
വേറാരും കേൾക്കണ്ട നിന്റെ മുഖത്ത് തുപ്പും..

Girl : ആഹ് എനിക്കിങ്ങനെയെ അറിയു,
പറ്റത്തില്ലേൽ വേറെ ആളെ നോക്കിക്കൊ..
ഞാൻ മത്രമല്ലല്ലൊ പെണ്ണു..

Boy : ആ എനിക്കറിയാരുന്നടി നിന്റെ ഉദ്ധേശം ഇത്
തന്നെ ആയിരുന്നു.., പുതിയ ഒരാളെ കണ്ടപ്പൊ
നിനക്ക് എന്നെ മടുത്തല്ലേ..?

Girl : പുതിയ ഒരുത്തൻ..???? ആഹ് അങ്ങനെയെങ്കിൽ
അങ്ങനെ നീ പോ..

Boy : എന്നോട് പോകാൻ പറയാൻ നീയാരാടി **
¥€£¥മോളെ..?

Girl : അത് നിന്റെ വീട്ടിലിരിക്കുന്ന അമ്മയെയൊ
പെങ്ങളെയൊ വിളിക്കട പട്ടി..

Boy : പൊടി പന്ന **£€¥®€®**

(അവൾ call cut ചെയ്തു.., അവൻ കലിപ്പ് തീരാതെ
പിന്നെയും പിന്നെയും വിളിച്ചുകൊണ്ടിരുന്നു..,
but അവൾ
ബിസിയാക്കിവിട്ടു, ഒടുവിൽ phone switch off എന്ന്
കേട്ടപ്പോൾ അവനത് കട്ടിലിലേക്ക്
വലിച്ചെറിഞ്ഞു..,
അപ്പോഴാണു അമ്മ അങ്ങോട്ട് വന്നത്)

അമ്മ : കാപ്പി കുടിച്ചോ മോനെ.., ഇനിയും
വേണോ..?

Boy : ഓഹ് ഇനി കൂപ്പി കുടിക്കാത്ത കുറവൂടെ ഉള്ളു..
ഒന്ന് പോയിത്തരാവോ.

അമ്മ : എന്റെ ഭഗവാനേ ഈ ചെക്കനു ഇതെന്തിന്റെ
കേടാ..,നിന്നോട്‌ ചോതിക്കാൻ വന്ന എന്നെ
തല്ലണം..

(അമ്മ പുറത്തോട്ടിറങ്ങിയതും അവന്റെ phone
പിന്നെയും ഒച്ചവെച്ചു. ഓടിപ്പോയി എടുത്ത്
നോക്കിയപ്പോൾ അവളുടെ msg, good bye എന്ന്..,
,
അവനും reply ചെയ്തു bye bye for ever എന്ന്..
,
⏰ സമയം കടന്നുപോയി, അവൻ കുറേനേരം
അങ്ങോട്ടും ഇങ്ങോട്ടും നടക്കും. പിന്നെ phone
എടുത്ത് നോക്കും അവളുടെ call വരുന്നില്ല,
,
സമയം പിന്നെയും കടന്നുപോയി,
അവൾ അവിടെ കരഞ്ഞ് തുടങ്ങിയപ്പോൾ അവനും
ഇവിടെ കരഞ്ഞ് തുടങ്ങി.
,
കുറേ സമയം
കഴിഞ്ഞപ്പോൾ അവളുടെ call വന്നു

Boy : am sorry

girl : ഞാനല്ലേ sorry പറയേണ്ടത്..?.

Boy : എനിക്ക് പെട്ടന്ന് ദേഷ്യം വന്നു അതാ..

Girl : സാരമില്ല എന്നോടല്ലേ..

Boy : എന്നാലും നീ എന്റെ വീട്ടിലുള്ളോരെ
പറഞ്ഞില്ലെ...?

Girl : അത് നീ എന്നെ ചീത്തവിളിച്ചിട്ടല്ലേ..?

Boy : അത് ഞാൻ പറഞ്ഞത് നീ അങ്ങീകരിക്കാത്ത
തോണ്ടല്ലേ..?

Girl : എനിക്ക് പറ്റാത്ത കാര്യമാണേൽ എങ്ങനെ
അങ്ങീകരിക്കും..?

Boy : നിനക്ക് പറ്റാത്ത എന്താ ഞാൻ പറഞ്ഞെ..?

Girl : ഒന്നും പറഞ്ഞില്ലേ..?

Boy : ആ എനിക്കറിഞ്ഞൂട..

Girl : ഹൊ ഇങ്ങനെ നുണ പറയണ മനുഷ്യരുണ്ടോ..

Boy : ഞാൻ എന്ത് നുണയാ പറഞ്ഞെ..?

Girl : നീ എന്താ നുണ അല്ലാത്തത് പരയണെ,
വായെടുത്താൽ നുണമാത്രേ പറയു.., നുണയൻ...

Boy : നിന്റെ അച്ചനാടി പുല്ലേ നുണയൻ...

Girl : നിന്റെ***¥®®€£**ആടാ തെണ്ടി, good bye..

boy : നീ പോടി**¥®€£€** good bye..

ഇത് ഇവിടെ തീരുന്നില്ല,കുറച്ച് കഴിയുമ്പോൾ അവർ
വീണ്ടും വിളിക്കും.., പ്രേമം എന്ന് പറയുന്നത്
ഇത്തിൾ ചെടി പോലെയാണു..
പറിച്ചെറിഞ്ഞാൾ പിന്നെയും മുളച്ച് കയറും..,
പ്രേമിച്ചിട്ടുണ്ടൊ..? ??

ഇല്ലെങ്കിൽ പ്രണയം ആരോഗ്യത്തിനും
ആത്മാവിനും കേടാണെന്ന് ഓർമ്മിപ്പിച്ചുക
ൊണ്ട് നിർത്തട്ടെ...

No comments:

Post a Comment