Tuesday, September 20, 2016

സർബത്ത് വേണോ?

Girl: എന്തുപറ്റി കുഞ്ഞേ?
എന്താ നീ
ഇങ്ങനെ ഇഞ്ചി തിന്ന
കുരങ്ങനെ പോലെ ഇരിക്കുന്നെ?

Boy: പോടി പോടി പോയി തരത്തിൽ
കളിക്കടി

Girl: Wow! എന്റെ sweet frnd
ചൂടിലാണല്ലൊ? What hpnd
മച്ചു?

Boy: ഡി അര വട്ടേ നീ ഓടി
രക്ഷപ്പെട്ടൊ
അല്ലേൽ നിന്നെ എറിഞ്ഞിടും

Girl: കളിക്കാതെ കാര്യം
പറയെട
ചെക്ക

Boy: Feeling sad

Girl: Why ടാ?

Boy: അവളോട് i lub u പറഞ്ഞപ്പൊ
അവൾ എന്നെ bro ആക്കി

Girl: കീകികികികികി
അതെനിക്കിഷ്ടായി

Boy: പൊയ്ക്കോണം കേട്ടോ

Girl: അച്ചോടാ സങ്കടമാണൊട? സാരമില്ല
പോട്ടെന്നേയ്
നമുക്ക് വേറെ നോക്കാം

Boy: ലൊകത്തുള്ള സകല
ഊളന്മാർക്കും ലൈനുണ്ട്
ഏനിക്ക് മത്രമില്ല

Girl: നീ എന്നെ പ്രേമിച്ചോടാ

Boy: പോടി പട്ടി

Girl: എനിക്ക് എന്തടാ കുറവ്?

Boy: നിനക്ക് കുറവല്ല,
കൂടുതലാ

Girl: എന്നാൽ പോ, നീ കടപ്പുറത്ത്
പോയി പാടി പാടി മരിക്ക്.
ആല്ല പിന്നെ! നാണമില്ലല്ലൊ, ക്ലാസ്സ്
തീരാറായി, എക്സാമാണു
വരുന്നത്. പോയിരുന്നു
പടിക്കട
വട്ട. ഞാൻ പോണു.

Boy: എവിടെ?

Girl: കുലുക്കി സർബത്ത് കുടിക്കാൻ

Boy: ഞാനും വരും

Girl: കാശുണ്ടേൽ വന്നാൽ മതി

Boy: എച്ചീീീ

Girl: വാ വാങ്ങിത്തരാം വന്നു വിഴുങ്ങ്

ദിവസങ്ങൾ കടന്നു പോയി,

ഒരു ദിവസം

Girl: ഹായ് ഡാ

Boy: ഹായ്

Girl: എന്ത്പറ്റി?

Boy: I Luv U

Girl: I Luv U 2

Boy: തമാശയല്ല, എനിക്ക് നിന്നെ
ഇഷ്ടമാ. Will U marry
me?

Girl: ഇതെന്താ ഇപ്പൊ ഇങ്ങനെ? തമാശയ്ക്ക് ഒരു
അളവുണ്ട്
കേട്ടോ

Boy: ഞാൻ പറഞ്ഞല്ലോ joke അല്ല,
എനിക്ക്
വേണം നിന്നെ

Girl:

Boy: അന്ന് നീ പറഞ്ഞില്ലേ നിന്നെ
പ്രേമിച്ചോളാൻ?
പിന്നീടുള്ള ദിവസങ്ങൾ എനിക്ക്
ഉറക്കമില്ലാത്തത് ആയിരുന്നു. ആലോചിച്ചു
ഒരുപാട്,
ക്ലാസ്
തീരാൻ പോകുന്നു,
എല്ലാം ഇനി ഓർമ്മകളായി മാറും,
അതിൽ
ഒരു ഓർമ്മയായി നിന്നെയും മാറ്റാൻ
എനിക്കാവില്ല

Girl: Wot the hell, ചീ, ഞാൻ
നിന്നെപ്പറ്റി ഇങ്ങനെയല്ല
കരുതിയേ ലാസ്റ്റ് നീയും എല്ലാ
boyസിനെയും പോലെ…
I cant… Am sry.. Gud bye

Boy: ചാടിത്തുള്ളി
പോകണ്ട,
നന്നായി
ആലോചിക്ക്. എക്സാമിനു
ഇനിയും 2week ഉണ്ട്. അതുവരെ
നിനക്ക് ആലോചിക്കാൻ സമയമുണ്ട്

Girl: ഇതിൽ കൂടുതൽ ഒന്നും എനിക്ക്
പറയാൻ ഇല്ല bye

ദിവസങ്ങൾ കഴിഞ്ഞു
എക്സാമിന്റെ ലാസ്റ്റ് ഡേ അവൻ
അവളോട്
ചൊദിച്ചു

Boy: എന്താണു തീരുമാനം?

Girl: ഞാൻ മുമ്പ് പറഞ്ഞതാണു,
ഇനിയും ചൊദിച്ച്
ബാക്കിയുള്ള ഇത്തിരി ഇഷ്ടം കൂടി
വെറുപ്പാക്കരുത്‌ plz. ഞാൻ പോകുന്നു നാളെ
കാണാം
bye

Boy: നാളെയോ? ഇന്ന് ലാസ്റ്റ് day അല്ലേ?
നമ്മൾ ഇവിടെ
പിരിയുകയല്ലേ?

Girl:

Boy: ഇതെന്റെ അവസാന
പ്രതീക്ഷ
ആയിരുന്നു, ഈ
വേർപ്പാട് ഉണ്ടായിക്കൂടെന്നത്.
പക്ഷെ
നീ……
സാരമില്ല ഡിയർ നിന്റെ ഇഷ്ടം, അത്
നടക്കട്ടെ.
ഞാൻ പോകുന്നു.
നിന്റെ ഈ മുഖം അതെന്നും
എന്റെ
മനസ്സിൽ ഉണ്ടാവും. മറക്കില്ല ഒരിക്കലും gud bye

എന്തു പറയണം
എന്നറിയാതെ
നിന്ന അവളുടെ
മറുപടിക്ക് കാത്ത് നിൽക്കാതെ
അവൻ നടന്നു
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു
ഒരു ദിവസം അവൻ അവളെ
വിളിച്ചു

Girl: ഹലോ

Boy: ഡി ഇത് ഞാനാ

Girl: എന്നെ ഒന്ന് വിളിക്കാനൊ ഒരു
നോക്ക്
കണാനൊ നിനക്ക്
തോന്നിയില്ലലൊ? ഇതാണോടാ
സ്നേഹം?

Boy: bc ആയിപ്പോയി ഡിയർ ഞാൻ ഒരു കാര്യം
പറയാൻ
വിളിച്ചതാ, Monday ഞാൻ USഇൽ
പോകുവാണു, ഇനിയുള്ള
അങ്കം അങ്ങ് USഇൽ

Girl:

Boy: ആപ്പൊ ടാറ്റ, ടൈം കിട്ടുംബോൾ
വിളിക്കാട്ടൊ bye
എന്തേലും പറയാൻ
സമ്മതിക്കാതെ അവൻ call
cut
ചെയ്തു.
അവൾക്ക് സമനില
തെറ്റുകയായിരുന്നു. എന്തൊക്കെയോ
കൈവിട്ട് പൊകുന്നപോലെ
ഊണും
ഉറക്കവുമില്ലാത്ത days
Monday അവൾ അവനെ വിളിച്ചു,
ഫോൻ
switch off…

മനസ്സിന്റെ നിയന്ത്രണം വിട്ട്
അവൾ അവന്റെ വീട്ടിലേക്ക്
പോയി.
വാതിൽ തുറന്നത് അവന്റെ
അമ്മ

അമ്മ: ആഹ് മോളെ വാ,
ഒരുപാട് നാളായല്ലൊ കണ്ടിട്ട്?

Girl:

അമ്മ: ഇതെന്ത് കോലമാ മോളെ?
മുഖം
ഒക്കെ അങ്ങ്
കറുവാളിച്ചല്ലൊ?

Girl: അവൻ പോയോ?

അമ്മ: ദെ ഇപ്പൊ അങ്ങോട്ട് പോയതേ
ഉള്ളു.
എന്താ?

Girl: എന്തിനാ അവനെ വിട്ടേ? എനിക്ക്
അവനെ കാണണം

അമ്മ: എന്താ മോളെ ഇത്?

Girl: എനിക്ക് ഒന്നും കേൾക്കണ്ട.
അവിടുന്ന് വരുമ്പോൾ
അവനെ വേറെ വല്ലോരേം കൊണ്ട്
കെട്ടിക്കാന plan എങ്കിൽ,
സത്യമായും ദേ ഈ ഉത്തരത്തിൽ
കെട്ടിത്തൂങ്ങി ചാകും
ഞാൻ

Dialogഉം പറഞ്ഞ്
വന്നതിലും
സ്പീടിൽ പോകാൻ തിരിഞ്ഞ അവളുടെ മുമ്പിൽ
ചിരിച്ചോണ്ട് അവൻ നിന്നു

Girl: നീ… നീ പോയില്ലേ?

Boy: എവിടെ?

Girl: USഇൽ

Boy: ഏത് US?

Girl: എന്നെ കിറുക്ക് പിടിപ്പിച്ചിട്ട്
നിന്ന്
ഇളിക്കുന്നോ?

Boy: പോട്ട് മുത്തെ, നിന്നെ പിരിയാൻ
പറ്റത്തോണ്ടല്ലേ

Girl: ഞാൻ പോവാ പോ

Boy:

അമ്മ: നീ അവളെ വീട്ടിൽ കൊണ്ട്
വിട്.
ഇനിയുള്ളത് ഞങ്ങൾ
വീട്ടുകാർ തീരുമാനിച്ചോളാം.

ബൈക്ക് സ്ടാർട്ട് ചെയ്ത്
അവൻ അവളെ
വിളിച്ചു,

Boy: വാ കേറു

Girl:

Boy: ഹാ വാന്നേയ്

Girl:

Boy: മസിലു പിടിക്കാം, ബട്ട് ഇത്രേം
ആവരുത്

Girl: ഓഹ് പിന്നേ! നിങ്ങൾ boys
ഇഷ്ടാന്ന്
തോന്നിയാൽ
പടേന്ന് I Lub U പറയും. ഞങ്ങൽ അല്ലേ
ആലോചിക്കേണ്ടത്

Boy: സർബത്ത് വേണോ?

Girl: എന്താ?

Boy: കുലുക്കി സർബത്ത് വേണോന്ന്

Girl: ഓഹ് ഇനി അതിന്റെ കുറവേയുള്ളു

Boy:

ചിരിയും കളിയും ഇണക്കവും
പിണക്കവുമായി
അവരുടെ യാത്ര തുടർന്നു
കൊണ്ടേയിരുന്നു..

No comments:

Post a Comment